honey bee
Sunday, April 8, 2018
Thursday, February 15, 2018
ഞാനൊന്നു കുളിക്കാൻ പോണു...
ഞാനൊന്നു കുളിക്കാൻ പോണു കൂടെ പോന്നോ ചെക്കാ നീ
എന്തിനതെന്തിനെടീ പെണ്ണേ എന്തിനതെന്തിനെടീ
തോട്ടിനപ്പുറം പാടത്തു മേയുന്ന പോത്തുകുത്താതെ നോക്കണ്ടേ
ആടിനെ തീറ്റാൻ പോണുണ്ട് ചെക്കാ നീയും കൂടെ പോന്നോളൂ

എന്റെയുള്ളം കാലിൽ മുള്ളു കൊള്ളുന്നെങ്കിൽ ഊരിയെടുക്കാനാരുണ്ട്
ഇന്നു ഞാൻ പോണതലക്കാനാണ് കൂടെ പോന്നോ വേണേല്

വൈകിട്ടു പെയ്യും മഴയത്തു കുഞ്ഞു വാഴയില വെട്ടി ചൂടണ്ടേ
വിളക്കു വയ്ക്കുവാൻ നേരമായ് ചെക്കാ മുറ്റത്തടുത്തായി നിന്നോളൂ

കാറ്റു വന്നു വിളക്കു കെടുത്തും നേരത്തു നോക്കാനാരുണ്ട്
നല്ല പുളിയിട്ട മീൻ കറിയുണ്ട് അപ്പുറത്തേക്കു നീ വന്നോളൂ

മീൻ തല മുള്ളിന്റ കൂടെ പെറുക്കി പട്ടിക്കു നമ്മൾ കൊടുക്കണ്ടേ
ഞാനൊന്നു മുറ്റത്തിരിക്കാൻ പോണു നീ നിന്റെ വീട്ടിൽ പോ ചെക്കാ

കാലത്തെ നേരത്തെഴുന്നേറ്റു വന്ന് കാണണ്ടേ നിനക്കെന്റ കണി

Subscribe to:
Posts (Atom)